വീണ്ടും ഞെട്ടിച്ച് ധനുഷ്; മികച്ച പ്രതികരണവുമായി കര

kara

ഒരു ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന മികച്ച ധനുഷ് സിനിമകളില്‍ ഒന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോര്‍ തൊഴില്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്നേശ് രാജ ഒരുക്കുന്ന സിനിമയാണ് കര. ധനുഷ് നായകനായി എത്തുന്ന സിനിമ തിയേറ്ററില്‍ എത്തി. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന മികച്ച ധനുഷ് സിനിമകളില്‍ ഒന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.


സിനിമയുടെ കഥയ്ക്കും മേക്കിങ്ങിനും മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. ആദ്യ പകുതി പതിഞ്ഞ തലത്തിലാണ് പോകുന്നതെങ്കിലും രണ്ടാം പകുതി കലക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. ഇമോഷണല്‍ സീനിലും ആക്ഷന്‍ സീനിലും നടന്‍ ഞെട്ടിച്ചെന്നാണ് കമന്റുകള്‍. തമിഴിലെ മണി ഹൈസ്റ്റ് എന്നും ചിലര്‍ സിനിമയെ വിശേഷിപ്പിക്കുന്നുണ്ട്. മമിതയാണ് നായിക. ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ്, തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്. 

Tags