ധനുഷും മൃണാൾ ഠാക്കൂറും വിവാഹിതരാകുന്നു? പ്രണയദിനത്തിൽ വിവാഹമെന്ന് അഭ്യൂഹം

Dhanush and Mrunal Thakur getting married? Rumors of a wedding on Valentine's Day

ബോളിവുഡ് നടി മൃണാൾ ഠാക്കൂറും തമിഴ് നടൻ ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. പ്രണയദിനമായ ഫെബ്രുവരി 14-നാണ് ഇരുവരും വിവാഹിതരാകുക എന്നാണ് അഭ്യൂഹം. ഇക്കാര്യത്തിന് ഔദ്യോഗികമായ സ്ഥിരീകണം ഇല്ല. ചലച്ചിത്രലോകത്തെ ഇടനാഴികളിലും സോഷ്യൽ മീഡിയയിലുമാണ് ഈ അഭ്യൂഹം പ്രചരിക്കുന്നത്. സ്വകാര്യമായ ചടങ്ങിലാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. 

tRootC1469263">

ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്. അജയ് ദേവ്ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രണയാഭ്യൂഹം തുടങ്ങിയത്.

മൃണാളിന്റെ പിറന്നാളാഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ അജയ് ദേവ്ഗണാണ് ധനുഷിനെ ക്ഷണിച്ചത് എന്നാണ് അന്ന് മൃണാൾ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. പിന്നീട് ധനുഷിന്റെ മൂന്ന് സഹോദരിമാരെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതായി സോഷ്യൽ മീഡിയ കണ്ടെത്തി. ധനുഷ് ചിത്രം 'തേരെ ഇഷ്‌ക് മേ'യുടെ നിർമാതാവ് കനികാ ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്‌പോട്ടിഫൈയിൽ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് പങ്കുവെക്കുന്നുവെന്നും ആരാധകർ കണ്ടെത്തിയിരുന്നു.

മൃണാളിന്റെ പോസ്റ്റിന് താഴെ ധനുഷ് ഇട്ട കമന്റാണ് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന ഒടുവിലത്തെ സംഭവം. 'ദോ ദിവാനാ ഷെഹർ മേ' എന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ മൃണാൾ പങ്കുവെച്ചപ്പോഴായിരുന്നു സംഭവം. നന്നായിട്ടുണ്ട് എന്നാണ് ധനുഷ് പോസ്റ്റിന് താഴെ കമന്റിട്ടത്. ഇതിന് മൃണാളും ചിത്രത്തിലെ നായകൻ സിദ്ധാർഥ് ചതുർവേദിയും മറുപടിയും നൽകിയിരുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ട് പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

തമിഴ് സംവിധായകനും നിർമാതാവുമായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്. 2004- ൽ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യയെ ധനുഷ് വിവാഹംചെയ്തു. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. 2024-ൽ ഇരുവരും വിവാഹമോചനം നേടി. മഹാരാഷ്ട്രയിലെ ധുലെയിൽ മറാഠി കുടുംബത്തിലാണ് മൃണാൾ ഠാക്കൂറിന്റെ ജനനം. മറാഠി- ഹിന്ദി സിനിമകളിലൂടെ അരങ്ങേറിയ മൃണാൾ ഠാക്കൂർ, ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം 'സീതാരാമ'ത്തിലൂടെയാണ് പാൻ- ഇന്ത്യൻ ശ്രദ്ധനേടുന്നത്.

Tags