മാതാപിതാക്കള്‍ക്ക് 150 കോടിയുടെ ആഡംബര ഭവനം സമ്മാനിച്ച് ധനുഷ്
Mon, 20 Feb 2023

കസ്‍തൂരി രാജയ്‍ക്കും വിജയലക്ഷ്‍മിക്കും സമ്മാനിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് മഹാ ശിവരാത്രി ദിവസമാണ് നടത്തിയത്.
മാതാപിതാക്കള്‍ക്ക് . 150 കോടിയുടെ സമ്മാനവുമായി നടന്‍ ധനുഷ്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് ധനുഷ് ഇവര്‍ക്കായി ആഡംബര ഭവനം നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. 150 കോടി രൂപ വിലമതിക്കുന്ന വീടാണ് എന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ തുടങ്ങിയ വീടിന്റെ നിര്‍മാണം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.
കസ്‍തൂരി രാജയ്‍ക്കും വിജയലക്ഷ്‍മിക്കും സമ്മാനിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് മഹാ ശിവരാത്രി ദിവസമാണ് നടത്തിയത്.
ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡന്‍’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സുബ്രഹ്‌മണ്യം ശിവയാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്‌മണ്യത്തിന്റെ വാക്കുകള്‍.