വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സത്യം വെളിപ്പെടുത്തി ധനുഷ് ആരാധകര്‍
ധനുഷുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
ധനുഷിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ ധനുഷ്. എന്നാല്‍ ധനുഷുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
tRootC1469263">തേരേ ഇഷ്ഖ് മേം എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ കാറില്‍ നിന്നിറങ്ങുന്ന ധനുഷിന്റെ ഒരു വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. അദ്ദേഹം നില്‍ക്കുമ്പോള്‍ ഒരു സ്ത്രീ പിന്നില്‍ നിന്ന് ഓടി വന്ന് അദ്ദേഹത്തിന്റെ പാന്റ്‌സ് ശരിയാക്കുന്നത് കാണാം. അവര്‍ താരത്തിന്റെ ഷര്‍ട്ടും ശരിയാക്കാന്‍ പിന്നാലെ പോകുന്നതും ഈ വീഡിയോയിലുണ്ട്. ഇതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. സ്വന്തം വസ്ത്രം നേരെയാക്കാന്‍ മാത്രം ധനുഷ് സഹായിയെ വെച്ചോ എന്നാണ് കമന്റുകള്‍. തന്റെ ഒപ്പമുള്ള ടീമിനോട് ധനുഷ് ഇങ്ങനെ പെരുമാറുന്നത് മോശമാണ് എന്നും പോസ്റ്റുകള്‍ ഉയര്‍ന്നു.
എന്നാല്‍ ഉടന്‍ തന്നെ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനുഷ് ആരാധകര്‍ എത്തി. വീഡിയോയിലെ സ്ത്രീ നടന്റെ സ്‌റ്റൈലിസ്റ്റ് ആയ കവിതാ ശ്രീറാം ആണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. ധനുഷും കവിതയും സംവിധായകന്‍ ആനന്ദ് എല്‍ റായ്, നടി കൃതി സനോണ്‍ എന്നിവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചു. തന്റെ ഒപ്പമുള്ളവരോട് ധനുഷ് സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്നും അവരെ എന്നും നടന്‍ ചേര്‍ത്തുനിര്‍ത്താറുണ്ടെന്നും അവര്‍ കുറിച്ചു. ഫോട്ടോയെടുക്കുമ്പോള്‍ നടന്റെ ഡ്രസ്സ് നന്നായി ഇരിക്കുന്നു എന്ന് ഉറപ്പാക്കാന്‍ സ്‌റ്റൈലിസ്റ്റ് തന്റെ ജോലി ചെയ്യുകയായിരുന്നു എന്നും മറ്റു ചിലര്‍ ചൂണ്ടിക്കാണിച്ചു
.jpg)

