ധനുഷ് - മമ്മൂട്ടി ചിത്രം 'ഓം' റിലീസിനൊരുങ്ങുന്നു

mammootty

നവംബര്‍ 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തും

തമിഴില്‍ വന്‍ വിജയം നേടിയ അമരന്‍ എന്ന ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. ധനുഷ് നായകനായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയും സായ് പല്ലവിയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ കേരളം വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബിനു ജോര്‍ജ് അലക്സാണ്ടര്‍ പ്രൊഡക്ഷന്‍സ് ആണ്.


അതേസമയം ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് എ.ജി.എസ് സിനിമാസ് ആണ്. നവംബര്‍ 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ധനുഷിനും മമ്മൂട്ടിക്കും സായ് പല്ലവിക്കും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്.

Tags