നഗരത്തെ ഭക്തിയുടെ കൊടുമുടിയിലെത്തിച്ച് ആറ്റുകാൽ പൊങ്കാല ; സമർപ്പണവുമായി ലക്ഷങ്ങള്‍

Attukal Pongala for achieving your goals

തിരുവനന്തപുരം :  നഗരത്തെ ഭക്തിസാന്ദ്രമാക്കി  ആറ്റുകാൽ പൊങ്കാലയുടെ നിവേദ്യം സമർപ്പിച്ചു.ഉച്ചയ്ക്ക് 2.15-ഓടെയാണ് നിവേദ്യ സമർപ്പണ ചടങ്ങുകൾ   ആരംഭിച്ചത്. ചന്ദ്രഗ്രഹണം ഉള്ളതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 മണി വരെ ഭക്തർക്ക് ക്ഷേത്ര ദർശനം ഉണ്ടായിരിക്കില്ല. നഗരത്തിലുടനീളം പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല നിവേദ്യത്തിനായി കാത്തുനിൽക്കുന്നുണ്ട്. ചടങ്ങുകൾക്കായി മുന്നൂറ്റിയെൺപതോളം പൂജാരിമാരെയാണ് പ്രത്യേകമായി നിയോഗിച്ചത്.

tRootC1469263">

അതേസമയം, ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ താരങ്ങളും അണി നിരന്നു. പതിവ് തെറ്റിക്കാതെ ഇത്തവണയും ചിപ്പി രഞ്ജിത് പൊങ്കാലയിടാൻ എത്തി. സിനിമ സീരിയൽ തരങ്ങൾക്കൊപ്പം രാഷ്ട്രീയ നേതാക്കളും പൊങ്കാലയുടെ ഭാഗമായി.

ചിപ്പി രഞ്ജിത്ത് ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ഗൗരി വന്ദനത്തിലാണ് പൊങ്കാലയിടാൻ എത്തിയത്. ചിപ്പിയെ കാണാൻ പുറത്ത് കാത്ത് നിരവധി ആരാധകരുമുണ്ടായിരുന്നു. ചിപ്പിയോടൊപ്പം ഗായിക രാജലക്ഷ്മിയും ഇത്തവണ പൊങ്കാലയ്ക്കായി എത്തിയിരുന്നു.

Tags