ബോക്സ് ഓഫീസിൽ കുതിച്ച് ‘ഡീയസ് ഈറേ’

DiesIrae
DiesIrae

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ കോടികൾ നേടി ഈ ചിത്രം ഉടൻ തന്നെ 50 കോടി ക്ലബ്ബിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ ആദ്യ സൺ‌ഡേ 6.35 കോടി കളക്ഷൻ നേടിയെന്നാണ് സാക്നിൽക്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 16 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്.

tRootC1469263">

ബോക്സ് ഓഫീസ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ പ്രകാരം ചിത്രം ഉടൻ തന്നെ 50 കോടി നേടും. ആദ്യ ദിനം ചിത്രം ഏകദേശം 5 കോടി നേടി. പ്രീമിയർ ഷോകളിൽ നിന്നുമാത്രം 80 ലക്ഷത്തിലധികം നേടാൻ സിനിമയ്ക്ക് കഴിഞ്ഞു. ആദ്യ ദിനം 2.38 ലക്ഷം ടിക്കറ്റുകളാണ് ‘ഡീയസ് ഈറേ’യുടേതായി വിറ്റുപോയത്. പ്രണവിന്റെ അഭിനയത്തിനും ഡയലോഗ് ഡെലിവറിക്കും മികച്ച കയ്യടിയാണ് ലഭിക്കുന്നത്. ‘ക്രോധത്തിന്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

Tags