‘ഡിറ്റക്റ്റീവ് ഡൊമിനിക്’ ഒടിടിയിലേക്ക്
മലയാള സിനിമാപ്രേമികൾ ഈ വർഷം ഒടിടി റിലീസിനായി ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു മമ്മൂട്ടി നായകനായ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’. 11 മാസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മമ്മൂട്ടി–ഗൗതം വസുദേവ് മേനോൻ കൂട്ടുകെട്ടിലെ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ചിത്രം കാണാൻ പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ട് മമ്മൂട്ടിയും ഗൗതം വസുദേവ് മേനോനും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
tRootC1469263">ഈ വർഷം ജനുവരി 23ന് തിയറ്ററുകളിലെത്തിയ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ ഒടിടി റിലീസിനായി മലയാളി സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു. പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്നു എന്നതും, അതിൽ മമ്മൂട്ടി നായകനാകുന്നു എന്നതുമാണ് ചിത്രത്തിന് വലിയ പ്രീ-റിലീസ് ഹൈപ്പ് സൃഷ്ടിച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആറാമത്തെ ചിത്രമാണ് ഇത്.
‘ഡൊമിനിക് ഡിറ്റക്റ്റീവ്സ്’ എന്ന പേരിൽ കൊച്ചി നഗരത്തിൽ ഒരു ഡിറ്റക്റ്റീവ് ഏജൻസി നടത്തുന്ന വ്യക്തിയായാണ് മമ്മൂട്ടി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡൊമിനിക്കിന്റെ അസിസ്റ്റന്റായി ഗോകുൽ സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട് . സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ ഡോ. നീരജ് രാജന്റേതാണ്. തിരക്കഥയും സംഭാഷണവും ഡോ. നീരജ് രാജൻ, ഡോ. സൂരജ് രാജൻ, ഗൗതം വസുദേവ് മേനോൻ എന്നിവർ ചേർന്നാണ് ഒരുക്കിയത്. ഛായാഗ്രഹണം വിഷ്ണു ആർ ദേവ്, എഡിറ്റിംഗ് ആന്റണി, സംഗീതം ദർബുക ശിവ. ഷാജി നടുവിലാണ് പ്രൊഡക്ഷൻ ഡിസൈൻ. സ്റ്റണ്ട്സ് സുപ്രീ സുന്ദർ, കലൈ കിങ്സൺ, ആക്ഷൻ സന്തോഷ് എന്നിവർ കൈകാര്യം ചെയ്യുന്നു. നൃത്തസംവിധാനം ബൃന്ദ മാസ്റ്റർ. കോ-ഡയറക്ടർ പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആരിഷ് അസ്‌ലം, ഫൈനൽ മിക്സ് തപസ് നായക്, കലാസംവിധാനം അരുൺ ജോസ്.
2025 ജനുവരി 23ന് തിയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയറിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട ഒടിടി റിലീസ് സംബന്ധമായ ഊഹാപോഹങ്ങൾക്കൊടുവിൽ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’ ഒടുവിൽ സ്ട്രീമിംഗ് അരങ്ങേറ്റം കുറിച്ചു. 2025 ഡിസംബർ 19 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ZEE5 പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
.jpg)


