‘ഡർബി’ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

derbi

 തിയറ്ററുകളിൽ ആവേശമുണർത്തിയ ക്യാമ്പസ് ആക്ഷൻ ചിത്രം ‘ഡർബി’ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നു. സാഗർ സൂര്യ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം മെയ് 15 മുതൽ ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്‌സ് എന്നിവയിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.

‘കടകൻ’ എന്ന സിനിമയ്ക്ക് ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്ത ചിത്രമാണ് ഡർബി. പണി, കുരുതി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയ്‌ക്കൊപ്പം ഓസ്‌ലർ താരം ശിവരാജ്, ഫ്രാങ്കോ ഫ്രാൻസിസ്, പ്രവീൺ എന്നിവരും സോഷ്യൽ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിൻ റിഫാഹി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്നത്തെ യുവത്വത്തിന്റെ പ്രണയവും പകയും ആക്ഷനും കോർത്തിണക്കിയ ഒരു കംപ്ലീറ്റ് എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖ് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജമാണ്. ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. തിയറ്ററുകളിൽ മിന്നിച്ച ആക്ഷൻ പ്രകടനങ്ങൾ ഇനി വീട്ടിലിരുന്ന് ആസ്വദിക്കാം.

Tags