‘ഡർബി’ മാർച്ച് 27-ന് എത്തും
സാഗർ സൂര്യ, അമീൻ അസ്ലം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘ഡർബി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച് 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ‘കടകൻ’ എന്ന സിനിമയ്ക്ക് ശേഷം സജിൽ മമ്പാട് ഒരുക്കുന്ന ചിത്രമാണിത്. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
tRootC1469263">ആദം സാബിക്ക്, ഹരി ശിവറാം, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷങ്ങളും പ്രണയവും പോരാട്ടങ്ങളും പ്രമേയമാക്കുന്ന ഒരു കളർഫുൾ ക്യാമ്പസ് എന്റർടെയ്‌നറായാണ് ‘ഡർബി’ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് മുൻതൂക്കം നൽകുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മില്ലെനിയം ഓഡിയോസ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയ ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത് സ്ട്രൈറ്റ് ലൈൻ സിനിമാസാണ്. ആക്ഷനും ഇമോഷനും ഫണ്ണും ചേർത്തൊരുക്കിയ ഈ ചിത്രം യുവപ്രേക്ഷകർക്ക് ഒരു മികച്ച തിയേറ്റർ അനുഭവമായിരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
.jpg)


