പശ്ചിമേഷ്യൻ സംഘർഷം ; പാരീസ് ഫാഷൻ വീക്കിൽ നിന്ന് പിന്മാറി ദീപിക പദുക്കോൺ

deepikaparis

 അമേരിക്ക-ഇറാൻ യുദ്ധം കാരണം മാർച്ച് 10ന് പാരീസിൽ നടന്ന ഫ്രഞ്ച് ആഡംഭര ബ്രാൻഡായ ലൂയി വിറ്റോണിൻറെ വിൻറർ ഷോ ക്യാൻസൽ ചെയ്ത് ദീപിക പദുക്കോൺ. യുദ്ധം വിമാന സർവ്വീസുകൾക്കുണ്ടാക്കിയ തടസ്സവും സംഘർഷിതാവസ്ഥ കാരണമുള്ള സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്താണ് താരം യാത്ര റദ്ദാക്കിയത്.

tRootC1469263">

2022 മുതൽ ലൂയി വിറ്റോണിൻറെ ആഗോള അംബാസിഡർമാരിൽ ഒരാളാണ് ദീപിക. സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് താരം യാത്ര വേണ്ടെന്നു വെച്ചത്. കഴിഞ്ഞ വർഷത്തെ ദീപികയുടെ പാരീസ് ഫാഷൻ വീക്കിലെ ലുക്ക് സോഷ്യൽ മീഡിയയിലും ഫാഷൻ ലോകത്തും ഏറെ ചർച്ചയായിരുന്നു. വെളുത്ത തൊപ്പിയും കോട്ടും ധരിച്ച് ഈഫൽ ടവർ പശ്ചാത്തലമായി എടുത്ത ചിത്രങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു. 

Tags