അല്ലു അർജുനൊപ്പം അറ്റ്‌ലി ചിത്രത്തിൽ ദീപിക

DEEPIKA-PADUKONE
DEEPIKA-PADUKONE

അറ്റ്‌ലി- അല്ലു അർജുൻ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർക്കിടയിൽ വൻ ചർച്ചയായിരുന്നു. AA22 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ ചിത്രത്തിലെ നായിക ആരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ബോളിവുഡ് നടി ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായെത്തുക. ദീപികയുടെ മേക്കിങ് വിഡിയോ നിർമാതാക്കൾ തന്നെ പുറത്ത് വിട്ടിട്ടുണ്ട്.

tRootC1469263">

അറ്റ്‌ലി ദീപികക്ക് കഥ വിവരിക്കുന്നതും ത്രില്ലടിച്ച് ഇരിക്കുന്ന ദീപികയെയും വിഡിയോയിൽ കാണാം. വിഡിയോയുടെ അവസാനം ചിത്രീകരണത്തിന്റെ ഒരു ഭാ​ഗം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പോരാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ ദീപികയെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ നിർമാണം. ഹോളിവുഡിലെ തന്നെ മികച്ച വി.എഫ്.എക്സ് ടീം ആണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇത് രണ്ടാം തവണയാണ് അറ്റ്‌ലി ചിത്രത്തിൽ ദീപിക അഭിനയിക്കുന്നത്. മുൻപ് അറ്റ്‌ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ജവാനിൽ അതിഥി വേഷത്തിൽ ദീപിക അഭിനയിച്ചിരുന്നു. 
 

Tags