ഡിയർ വാപ്പിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

FF


ലാൽ നായകനാകുന്ന ഡിയർ വാപ്പി ഫെബ്രുവരി 17ന് പ്രദർശനത്തിന് എത്തി . ഇപ്പോൾ സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടു.   ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരനാണ് രചനയും സംവിധാനവും. ലാലിനൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മകൾ അമീറയുടെയും ജീവിതയാത്രയാണ് ഡിയർ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

ലാൽ, അനഘ എന്നിവരെ കൂടാതെ നിരഞ്ജൻ മണിയൻപിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാണ്ടികുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബി കെ ഹരിനാരായണന്റെയും മനു മഞ്ജിത്തിന്റെയും വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ലിജോ പോൾ ആണ് എഡിറ്റർ.
 

Share this story