100 കോടി ക്ലബ്ബിൽ ഇടംനേടി ‘ഡിസി’
സംവിധായകൻ എന്ന നിലയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ലോകേഷ് കനകരാജ് ഇപ്പോൾ നായകനായും തന്റെ വിസ്മയം തീർത്തിരിക്കുകയാണ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ലോകേഷ് നായകനായെത്തിയ ‘ഡിസി’ എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. രണ്ട് മണിക്കൂറും 23 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഗ്യാങ്‌സ്റ്റർ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ചിത്രത്തിൽ ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് എത്തുന്നത്. വാമിക ഗബ്ബിയാണ് ചിത്രത്തിൽ നായികയായി വേഷമിട്ടിരിക്കുന്നത്; കഥാപാത്രത്തിന്റെ പേര് ചന്ദ്ര എന്നാണ്. ഇവരെ കൂടാതെ സഞ്ജന കൃഷ്‍ണമൂർത്തിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
കേരളത്തിലും കർണാടകത്തിലും ചിത്രം വമ്പൻ റിലീസായി എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ സംസ്ഥാനങ്ങളിലെ ഡിസ്ട്രിബ്യൂഷൻ പാർട്നർ. വയലൻസിനും പ്രണയത്തിനും ഒപ്പം വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകിയൊരുക്കിയ അരുണിന്റെ ഏറ്റവും മികച്ച ചിത്രമായാണ് ‘ഡിസി’യെ പ്രേക്ഷകർ വിലയിരുത്തുന്നത്. ചിത്രത്തിന്റെ പ്രകടനവും മേക്കിംഗും ഇതിനോടകം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
.jpg)

