ഡാറ്റയും കോളും തീരുമെന്ന പേടി ഇനി വേണ്ട; അൺലിമിറ്റഡ് പ്ലാൻ അവതരിപ്പിച്ച് വി


കൊച്ചി: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വി ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അൺലിമിറ്റഡ് ഡാറ്റ പ്ലാൻ കേരളത്തിൽ അവതരിപ്പിച്ചു. 'നോൺസ്റ്റോപ്പ് ഹീറോ' എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാൻ, ഡാറ്റ തീർന്നുപോകുന്നതായുള്ള പ്രീപെയ്ഡ് ഉപഭോക്താക്കളുടെ പരാതിക്ക് പരിഹാരമെന്ന നിലയ്ക്കാണ് വി രൂപകൽപന ചെയ്തിരിക്കുന്നത്. മുഴുവൻ വാലിഡിറ്റി കാലയളവിലും നോൺസ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റയും കോളും ലഭ്യമാകും.
tRootC1469263">എന്താണ് 'നോൺസ്റ്റോപ്പ് ഹീറോ' പ്ലാൻ?
ഇന്ത്യയിൽ അതിവേഗ കണക്റ്റിവിറ്റിക്ക് ഉപഭോക്താക്കളിൽ നിന്ന് വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുകയാണ് വോഡാഫോൺ ഐഡിയയുടെ നോൺസ്റ്റോപ്പ് ഹീറോ പ്ലാനിൻറെ ലക്ഷ്യം. മൂന്ന് റീചാർജ് പായ്ക്കുകളിലായി അൺലിമിറ്റഡ് ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുകളും നോൺസ്റ്റോപ്പ് ഹീറോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

398 രൂപ മുതൽ ആരംഭിക്കുന്ന നോൺസ്റ്റോപ്പ് ഹീറോ പ്ലാനുകളാണ് വോഡാഫോൺ ഐഡിയ കേരളത്തിനായി അവതരിപ്പിച്ചത്. 398 രൂപ പ്ലാനിന് 28 ദിവസവും, 698 രൂപ പ്ലാനിന് 56 ദിവസവും, 1048 രൂപ പ്ലാനിന് 84 ദിവസവുമാണ് വാലിഡിറ്റി. മൂന്ന് പ്ലാനുകളിലും അൺലിമിറ്റഡ് കോളുകളും, ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റയും, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും ലഭിക്കും. വ്യക്തിഗത ആവശ്യങ്ങൾക്ക് മാത്രമായുള്ള ഈ പ്ലാനുകൾ കൊമേഴ്സ്യൽ ആവശ്യങ്ങൾക്കായി ലഭ്യമാവില്ല.
കേരളത്തിന് പുറമെ, ഗുജറാത്ത്, യുപി ഈസ്റ്റ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, കൊൽക്കത്ത, അസം ആൻഡ് നോർത്ത് ഈസ്റ്റ്, ഒഡീഷ എന്നിവിടങ്ങളിലും വി നോൺസ്റ്റോപ്പ് ഹീറോ പ്ലാനുകൾ ലഭ്യമാണ്.