‘ദശാവതാരം’ മലയാളം പതിപ്പിന്റെ ട്രെയ്‌ലർ പുറത്ത്

dashavatharam
dashavatharam

സീ സ്റ്റുഡിയോസുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന മറാത്തി ബ്ലോക്ക്ബസ്റ്റർ ചിത്രം “ദശാവതാര”ത്തിന്റെ മലയാളം പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സുബോധ് ഖാനോൽക്കർ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം 2025 ഡിസംബർ 12-ന് കേരളത്തിൽ റിലീസ് ചെയ്യും. ചരിത്രത്തിലാദ്യമായാണ് ഒരു മറാത്തി ചിത്രം മലയാളം പതിപ്പായി കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നത്. ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൗസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത എന്നിവരാണ് ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത്.

tRootC1469263">

ഗംഭീരമായ ദൃശ്യങ്ങളും പ്രകടനങ്ങളും ഉൾപ്പെടുന്ന ഒരു വമ്പൻ സിനിമാനുഭവം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന സൂചനയാണ് ‘ദശാവതാര’ത്തിന്റെ ട്രെയ്‌ലർ നൽകുന്നത്. സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്ന ഈ ചിത്രം, ഭാഷകൾക്ക് അതീതമായി സിനിമകൾ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഒരു തീയേറ്റർ വിരുന്നായിരിക്കും സമ്മാനിക്കുക എന്നും ട്രെയ്‌ലർ ഉറപ്പുനൽകുന്നു. ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നതുകൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കുമുന്നിലേക്ക് എത്തിക്കുന്നതെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരിൽ ഒരാളായ വരുൺ ഗുപ്ത വ്യക്തമാക്കി.

Tags