നടി അനിഖയ്‌ക്കെതിരെ സൈബര്‍ ആക്രമണം

anikha

തന്റെ പുതിയ സിനിമ ഓ മൈ ഡാര്‍ലിംഗിന്റെ പ്രമോഷനായി നടി അനിഖയും അണിയറപ്രവര്‍ത്തകരും വിവിധ കോളേജുകളില്‍ പോയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടിയ്ക്ക് നേരെ സൈബര്‍ ഗുണ്ടകളുടെ അധിക്ഷേപം ഉയരുകയാണ്. നടിയുടെ ആറ്റിറ്റിയൂഡ് വളരെ മോശമായിരുന്നുവെന്നാണ് ഇവരുടെ കുറ്റപ്പെടുത്തല്‍.
കോളജില്‍ വിശിഷ്ടാതിഥിയായി എത്തിയപ്പോള്‍ വേദിയില്‍ കാലിന് മുകളില്‍ കാലുകള്‍ വെച്ച് അനിഖ ഇരുന്നുവെന്നും സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഓവര്‍ ആറ്റിറ്റിയൂഡ് കാണിച്ചുവെന്നും പിന്നെ സംസാരിക്കാന്‍ വന്നപ്പോള്‍ മേശപ്പുറത്ത് കൈ വെച്ച് മര്യാദയില്ലാതെ നിന്നു എന്നെല്ലാമാണ് ഇവര്‍ നടിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍.
വളരെ ചെറിയ പ്രായത്തില്‍ തന്നെ പേരും പ്രശസ്തിയും കിട്ടിയതിന്റെ അഹങ്കാരമാണെന്നും. അനിഖയുടെ തെറ്റായ പ്രായത്തിലാണ് സെലിബ്രിറ്റി സ്റ്റാറ്റസ് നടിക്ക് വന്ന് ചേര്‍ന്നതെന്നുമൊക്കെയാണ് ചില കമന്റുകളിലെ ഉള്ളടക്കം. എന്തായാലും ഇത്തരം ആക്രമണങ്ങളോട് ഇതുവരെ നടിയോ അണിയറപ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.

Share this story