'കസ്റ്റഡി' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

gtj

'കസ്റ്റഡി' ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് കസ്റ്റഡി.നാഗ ചൈതന്യയും കൃതി ഷെട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തെലുങ്ക് സിനിമയിലേക്കുള്ള വെങ്കടിന്റെ ആദ്യ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന കസ്റ്റഡിയിൽ അരവിന്ദ് സ്വാമി, പ്രിയാമണി, ആർ ശരത്കുമാർ, വെണ്ണേല കിഷോർ, സമ്പത്ത് രാജ്, പ്രേംജി, പ്രേമി വിശ്വനാഥ്, രാംകി എന്നിവരുൾപ്പെടെ ഒരു കൂട്ടം അഭിനേതാക്കളുണ്ട്. യുവൻ ശങ്കർ രാജയും ഇളയരാജയും ചേർന്ന് സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം വെങ്കട്ട് രാജൻ നിർവഹിക്കുന്നു. തമിഴിൽ വെങ്കട്ട് പ്രഭുവും തെലുങ്ക് സംഭാഷണങ്ങൾ അബ്ബൂരി രവിയും എഴുതിയിരിക്കുന്നു. മെയ് 12 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

 

Share this story