ആരാധകരുടെ തിക്കും തിരക്കും ; മമിതയെ രക്ഷപ്പെടുത്തി അംഗരക്ഷകര്‍
ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിച്ചേര്‍ന്ന നടിക്ക് ചുറ്റും ആരാധകരും പാപ്പരാസികളും തടിച്ചു കൂടന്നതും നടി ഭയപ്പെട്ട് പിന്മാറുന്നതും വീഡിയോയില്‍ കാണാം.
വിജയ് നായകനാകുന്ന ജനനായകന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈയിലേക്ക് മടങ്ങിയെത്തിയ സിനിമാ പ്രവര്‍ത്തര്‍ക്ക് ചുറ്റും ആരാധകര്‍ തടിച്ചു കൂടിയതും തിരക്കില്‍ പെട്ട് വിജയ് നിലത്തേക്ക് വീണതുമെല്ലാം വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇപ്പോള്‍ നടി മമിത ബൈജുവിന്റെ സമാനമായ ഒരു വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്.
tRootC1469263">ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിച്ചേര്‍ന്ന നടിക്ക് ചുറ്റും ആരാധകരും പാപ്പരാസികളും തടിച്ചു കൂടന്നതും നടി ഭയപ്പെട്ട് പിന്മാറുന്നതും വീഡിയോയില്‍ കാണാം. കാറില്‍ കയറാനാകാത്ത വിധം തിരക്ക് കൂടിയതോടെ അംഗരക്ഷകര്‍ ഏറെ കഷ്ടപ്പെട്ടാണ് മമിതയെ അവിടെ നിന്നും കാറില്‍ കയറ്റുന്നത്.
ആരാധകര്‍ അഭിനേതാക്കളടക്കമുള്ള സെലിബ്രിറ്റികളോടെ കൂടുതല്‍ മര്യാദയോടെ പെരുമാറണ്ടതാണ് എന്നാണ് ഇതിന് പിന്നാലെ പലരും ചൂണ്ടിക്കാണിക്കുന്നത്. പൊതുവിടങ്ങളിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയിലേക്ക് താരങ്ങളെ തള്ളിവിടരുതെന്നും സമൂഹമാധ്യമങ്ങളില്‍ പലരും കുറിക്കുന്നുണ്ട്. സിവിക് സെന്‍സോടെ പെരുമാറാന്‍ എന്താണ് ഇനിയും പഠിക്കാത്തത് എന്നാണ് മറ്റ് ചിലര്‍ രോഷം പ്രകടിപ്പിക്കുന്നത്.
.jpg)


