500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ, മോഹൻലാൽ

mohanlal

ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം മെയ് 1 ന് പുറത്തിറങ്ങും. സിനിമ എത്ര നേട്ടം ഉണ്ടാകും എന്നതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എല്ലാ സിനിമയും നന്നാകണം എന്ന ഉദ്ദേശത്തോടെയാണ് എടുക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയ്ക്കും ജാതകം ഉണ്ടെന്നും അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ എന്നും മോഹൻലാൽ തമാശ രൂപേണ പറഞ്ഞു.

'നമ്മൾ അങ്ങനെ വിചാരിച്ചിട്ട് ഒരു സിനിമയും എടുത്തിട്ടില്ല. അത് അബദ്ധത്തിൽ പറ്റി പോവുന്നതാണ്. ഇത് നല്ല സിനിമയായിരിക്കും. അങ്ങനെ സംഭവിക്കട്ടെ, ഇപ്പോഴും അങ്ങനെയല്ലേ. ഒരു സിനിമയെടുക്കുമ്പോൾ ഏറ്റവും നന്നായിട്ട് ഓടണം, അത്രയും ആൾക്കാർ കാണണം എന്ന് കരുതിയാണ് സിനിമ എടുക്കുന്നത്. സിനിമയ്ക്ക് ഒരു ജാതകമുണ്ട്, മനുഷ്യനെ പോലെയല്ല അത്. നല്ല മിടുക്കനായിരിക്കും. കുറച്ച് കഴിയുമ്പോൾ മോശമായിപ്പോവും. അതുപോലെ സിനിമയ്ക്കും ഒരു ജാതകമുണ്ട്. അതൊരു മാജിക് ആണ്. ഒരു സീക്രട്ട് റെസിപ്പി ആണ്. ആർക്കും അറിയില്ല. അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും…" മോഹൻലാൽ പറയുന്നു.

താന്‍ ആദ്യമായി ടിക്കറ്റെടുത്ത് കാണുന്ന സിനിമയാകും ദൃശ്യം 3യെന്നും മോഹൻലാൽ പറഞ്ഞു. 'ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ പോകുന്നത്. പണ്ട് ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് പോകേണ്ട സമയം ആയപ്പോഴേക്കും ഞാന്‍ സിനിമയിലായിപ്പോയി. പതിനേഴ് വയസില്‍ സിനിമയില്‍ വന്ന ആളാണ്' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിലായിരുന്നു നടന്റെ പ്രതികരണം.
 

Tags