സീരിയൽ പോലെ സിനിമ എടുത്ത് വെച്ചെന്ന് വിമർശനം; മാമൻ കൊയ്തത് ഇരട്ടിയിലേറെ ലാഭം


സൂരി, ഐശ്വര്യ ലക്ഷ്മി, സ്വാസിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത സിനിമയാണ് മാമൻ. വിടുതലൈ, ഗരുഡൻ എന്നീ സിനിമകൾക്ക് ശേഷം സൂരി നായകനായി എത്തിയ സിനിമയാണ് മാമൻ. മെയ് 16 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോൾ 40 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. വൈകാതെ സിനിമ 50 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ.
tRootC1469263">പത്ത് കോടി ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങിയത്. ഈ വർഷത്തെ ഹിറ്റുകളുടെ കൂട്ടത്തിൽ മാമനും ഇടംപിടിച്ചിട്ടുണ്ട്. ആദ്യ ദിനം തമിഴ്നാട്ടിൽ നിന്നും 1.75 കോടിയാണ് സിനിമ നേടിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മികച്ച നേട്ടം ഉണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചു. മെലോഡ്രാമ ആണ് സിനിമയെന്നും ടിവി സീരിയലുകളെ തോൽപ്പിക്കുന്ന കരച്ചിൽ ഡ്രാമയാണെന്നുമായിരുന്നു ചിത്രത്തിന് ലഭിച്ച ചില റിവ്യൂസ്. ഇതിനെയെല്ലാം മറികടന്നാണ് മാമൻ വിജയത്തിലേക്ക് എത്തിയത്.

അതേസമയം സൂരിയുടെ പ്രകടനത്തിനും സിനിമയുടെ മ്യൂസിക്കിനും എല്ലാ കോണുകളിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീത സംവിധാനം. രാജ്കിരൺ, സ്വാസിക, ബാല ശരവണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ദിനേശ് പുരുഷോത്തമൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.