'കോസ്മിക് സാംസൺ' ട്രെയിലർ പുറത്തിറങ്ങി; നവംബർ 27ന് തിയേറ്ററുകളിലെത്തും

Cosmic

സന്ദീപ് പ്രദീപ് നായകനാകുന്ന മലയാള ചിത്രം 'കോസ്മിക് സാംസണി'ന്റെ ട്രെയിലർ പുറത്തിറങ്ങി. അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി, സൂപ്പർഹീറോ ഘടകങ്ങൾ ചേർത്താണ് ഒരുക്കിയിരിക്കുന്നത്.

പിസ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകനാകാൻ ആഗ്രഹിക്കുന്ന സാംസണിന് അപ്രതീക്ഷിതമായി പ്രത്യേക കഴിവുകൾ ലഭിക്കുന്നതോടെയാണ് കഥ പുതിയ വഴിത്തിരിവിലെത്തുന്നത്. മുകേഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നവംബർ 27ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. 

Tags