‘കോസ്മിക് സാംസൺ’ നവംബർ 27ന് എത്തും
അപ്രതീക്ഷിതമായൊരു സംഭവത്തെത്തുടർന്ന് ജീവിതം മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ അസാധാരണ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഫാന്റസി, ആക്ഷൻ, മിസ്റ്ററി എന്നിവ കോർത്തിണക്കിയ ചിത്രം നവംബർ 27ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. യാഥാർഥ്യത്തിനും ഭാവനയ്ക്കും ഇടയിലുള്ള അതിർവരമ്പുകൾ മായ്ച്ചുകൊണ്ട് കൗതുകകരമായൊരു ലോകമാണ് ട്രെയിലർ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായൊരു സംഭവത്തെത്തുടർന്ന് ജീവിതം മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ അസാധാരണ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഫാന്റസി, ആക്ഷൻ, മിസ്റ്ററി എന്നിവ കോർത്തിണക്കിയ ചിത്രം നവംബർ 27ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് നിർമാണം. ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫാണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. അഭികേർഷ് വസന്തും രചനയിൽ പങ്കാളിയാണ്. ‘മിന്നൽ മുരളി’ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്ന ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കേഷനാണ് ലഭിച്ചിരിക്കുന്നത്. സിബി മാത്യു അലക്സാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ‘ഉലകമേ നോക്ക്’ എന്ന ആദ്യ ഗാനം അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. ‘പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന സിനിമയാണിത്. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’, ‘ബാംഗ്ലൂർ ഡെയ്സ്’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത്തെ നിർമാണ സംരംഭം കൂടിയാണ് ‘കോസ്മിക് സാംസൺ’.
.jpg)

