വിവാദങ്ങൾക്കൊടുവിൽ നടൻ ഷൈൻ ടോം ചാക്കോ നാട്ടിലേക്ക് മടങ്ങി
Tue, 13 Dec 2022

ദുബായ്: ഏറെ വിവാദങ്ങൾക്കൊടുവിൽ നടൻ ഷൈൻ ടോം ചാക്കോ നാട്ടിലേക്ക് മടങ്ങി. ഇന്നലെ ദുബായിൽ വച്ച് എയർ ഇന്ത്യാ വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഷൈന്റെ യാത്ര മുടങ്ങിയിരുന്നു.ഇന്നു രാവിലെ ഷാർജയിൽ നിന്ന് സഹോദരിക്കൊപ്പം എയർ അറേബ്യ വിമാനത്തിലാണ് താരം നാട്ടിലേക്ക് തിരിച്ചത്.വിമാനത്തിനകത്ത് ഓടി നടന്ന നടനെ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. അബദ്ധം പറ്റിയതാണെന്ന ഷൈനിന്‍റെ വിശദീകരണം മുഖവിലയ്ക്കെടുത്ത് എയർ ഇന്ത്യ അധികൃതർ നിയമനടപടികൾ ഒഴിവാക്കി. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയാണ് വിട്ടയച്ചത്.