‘നിന്നോടൊപ്പമാണ് മനസ്സാക്ഷിയുള്ള ഓരോ ജനങ്ങളും’: അതിജീവിതയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു; ഭാഗ്യലക്ഷ്മി
ആക്രമിക്കപ്പെട്ട നടിയെ സ്വന്തം മകളെപ്പോലെ മുഖ്യമന്ത്രി ചേർത്തുപിടിച്ചുവെന്ന് നടി ഭാഗ്യലക്ഷ്മി. ക്രിസ്മസ് വിരുന്നിന് ശേഷം മുഖ്യമന്ത്രിയുടെ വീട്ടിൽ വെച്ച് മുക്കാല്‍ മണിക്കൂറോളം അതിജീവിതയുമായി സംസാരിച്ചിരുന്നു. ഞങ്ങളൊക്കെയില്ലേ,സഖാക്കളില്ലേ എന്ന് ഇടയ്ക്കിടെ പറഞ്ഞ് ആശ്വസിപ്പിച്ചു. കേരളത്തിൻ്റെ മകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അവൾക്ക് വലിയ ആത്മവിശ്വാസവും സമാധാനവുമാണ് ലഭിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു
tRootC1469263">അവൾ നിൽക്കുന്ന മാനസികാവസ്ഥയിൽ അത്രയും സമയം അവളോട് സംസാരിച്ചാൽ മാത്രമേ ആശ്വാസം ലഭിക്കൂ എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണമെന്ന് അവര്‍ പറഞ്ഞു. എന്തിനാണ് ഭയപ്പെടുന്നതെന്നും എന്തിനാണ് തളരുന്നതെന്നും മുഖ്യമന്ത്രി അവളോട് ചോദിച്ചു. നീയിന്ന് കേരളത്തിന്റെ മകളാണെന്നും നിന്നോടൊപ്പമാണ് മനസ്സാക്ഷിയുള്ള ജനങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അത് പറയുമ്പോൾ അവൾക്ക് കിട്ടുന്ന സമാധാനം വലുതാണ്. ഒരച്ഛന്റെ സ്ഥാനത്തു നിന്നാണ് അദ്ദേഹം അവളോടത് പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കണ്ണൂരിൽ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച ‘അവൾക്കൊപ്പം’ പരിപാടിയിൽ സംസാരിക്കവേയാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
.jpg)


