മോളിവുഡ് ടൈംസിനെതിരെ പരാതി ; സെന്‍സര്‍ ബോര്‍ഡ് അന്വേഷണം തുടങ്ങി
തെളിവ് ശേഖരിച്ച ശേഷം നിര്‍മ്മാതാവിന് നോട്ടീസ് നല്‍കും. സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
നസ്ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമാണ് മോളിവുഡ് ടൈംസ്. മികച്ച അഭിപ്രായങ്ങള്‍ നേടി ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമ സെന്‍സര്‍ ബോര്‍ഡിനെ കബളിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. തെറി മ്യൂട്ട് ചെയ്താണ് ചിത്രം സെന്‍സര്‍ ചെയ്തത്. എന്നാല്‍ ചിത്രം തിയേറ്ററിയില്‍ പ്രദര്‍ശിപ്പിച്ചത് തെറി ഉള്‍പ്പെടുത്തിയായിരുന്നു. പരാതിയില്‍ സെന്‍സര്‍ ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. തെളിവ് ശേഖരിച്ച ശേഷം നിര്‍മ്മാതാവിന് നോട്ടീസ് നല്‍കും. സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ഇതുവരെ ആഗോളതലത്തില്‍ മോളിവുഡ് ടൈംസ് 15 കോടി നേടിയിട്ടുണ്ട് എന്നാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട്. ജിയോ ഹോട്സ്റ്റാറിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക
.jpg)

