‘താൻ ആരോടും മത്സരത്തിനില്ല; രണ്ട് സിനിമകളും ഒരേസമയം തിയേറ്ററുകളിൽ എത്തണമെന്നായിരുന്നു ആഗ്രഹം’ - ശിവകാർത്തികേയൻ
വിജയ് നായകനായി റിലീസിനൊരുങ്ങുന്ന ചിത്രം ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. സർട്ടിഫിക്കറ്റ് നൽകാത്തതും ചിത്രത്തിൻ്റെ റിലീസ് മാറ്റിയതുമെല്ലാം ഏറേ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഇതിനെതിരെ നിരവധി പ്രമുഖരും രംഗത്ത് വന്നരുന്നു. ഇപ്പോൾ തമിഴ് നടൻ ശിവകാർത്തികേയൻ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. താരത്തിൻ്റെ പരാശക്തിയെന്ന ചിത്രവും ജനനായകനും ഒരുമിച്ച് റിലീസിനെത്തേണ്ടതായിരുന്നു.
tRootC1469263">കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത് പ്രതീക്ഷിക്കാത്ത കാര്യങ്ങളണെന്നും രണ്ട് സിനിമകളും ഒരേ സമയം തീയേറ്ററുകളിഷ എത്തണമെന്നായിരുന്നു ആഗ്രഹമെന്നും നടൻ പ്രതികരിച്ചു. എല്ലാവർക്കും സിനിമയിൽ സ്ഥാനമുണ്ടെന്നും താൻ ആരോടും മത്സരത്തിനില്ലെന്നും ശിവകാർത്തികേയൻ വ്യക്തമാക്കിയിരുന്നു.
മത്സരിക്കാനാണെങ്കിൽ തനിക്ക് ബോക്സറോ അത്‍ലെറ്റോ ആകാമായിരുന്നു എന്നും നടൻ പറയുന്നു. താൻ അഭിനയിച്ച പരാശക്തിക്കും റിലീസിന് ഒരു ദിവസം മുൻപാണ് സെൻസർ ക്ലിയറൻസ് ലഭിച്ചതെന്നും ശിവകാർത്തികേയൻ പറഞ്ഞു. കേന്ദ്രം സിനിമകൾക്ക് മേൽ ചെലുത്തുന്ന ഇത്തരം നടപടികൾക്കെതിരെ രാജായത്തുട നീളം പ്രതിഷേധങ്ങൾ അലയടിക്കുകയാണ്.
.jpg)


