കമ്മിറ്റഡ് ആണെന്ന് നസ്ലൻ; പ്രണയിനി അനാർക്കലിയോ?

naslen
naslen

ചുരുങ്ങിയ കാലം കൊണ്ട്മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ആളാണ് നസ്ലെൻ.  തണ്ണീർമത്തൻ ദിനങ്ങളിൽ നായകന്റെ കൂട്ടുകാരനായി എത്തിയ നസ്ലൻ പിന്നീട്  നായകവേഷങ്ങളിലേക്ക്  ഉയരുകയായിരുന്നു.   പ്രേമലുവിലൂടെ നൂറുകോടി ക്ലബ്ബിലും നസ്ലൻ ഇടം നേടി. ആലപ്പുഴ ജിംഖാനയാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ നസ്ലൻ ചിത്രം.

 അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ സിംഗിൾ അല്ല കമ്മിറ്റഡ് ആണെന്ന് നസ്ലിൻ തുറന്നു പറഞ്ഞിരുന്നു. ഇതോടെ, ആരാണ് നസ്ലന്റെ പ്രണയിനി എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.

യുവനടി അനാർക്കലി നാസറുമായി നസ്ലിൻ പ്രണയത്തിലാണ് എന്ന് മുൻപു അഭ്യൂഹങ്ങളുണ്ടായിരുന്നു. അനാർക്കലി തന്നെയല്ലേ ആ പ്രണയിനി എന്നാണ് ആരാധകർ തിരക്കുന്നത്.

അനാർക്കലിയ്ക്ക് ഒപ്പമുള്ള നസ്ലന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ മുൻപും വൈറലായിട്ടുണ്ട്. 

മോഡലായ അനാർക്കലി മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്.  'എന്റെ ഇക്കാക്കൊരു പ്രേമോണ്ടാർന്നു' എന്ന ചിത്രത്തിലും അനാർക്കലി അഭിനയിച്ചിട്ടുണ്ട്.

Tags