നീ ഒരു കഴുതയാണെന്ന് കമന്റ് ; കിടിലന്‍ മറുപടിയുമായി മീനാക്ഷി

meenakshi
താങ്കളെപ്പോലുള്ളവര്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലും ഞാന്‍ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിലും മുന്നോട്ട് പോവാന്‍ ശ്രമിക്കുന്നു എന്നു മാത്രം''

ക്യാപ്ഷനുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്ന താരമാണ് മീനാക്ഷി അനൂപ്. അവതാരികയായും സിനിമയിലെ അഭിനയത്തിലൂടെയും ജനങ്ങളുടെ ഇഷ്ടപ്പെട്ട താരമായ മീനാക്ഷി സോഷ്യല്‍ മീഡിയ തലക്കെട്ടുകളിലൂടെ സൈബര്‍ ആക്രമണവും നേരിടാറുണ്ട്. ഇപ്പോഴിതാ തന്നെ കളിയാക്കാന്‍ വന്നൊരാള്‍ക്ക് മീനാക്ഷി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

tRootC1469263">

'നീ ഒരു കഴുതയാണ്' എന്ന കമന്റിന് മീനാക്ഷി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കഴുതയ്ക്ക് ബുദ്ധിയില്ലെന്ന് ആരാ പറഞ്ഞതെന്നാണ് മീനാക്ഷിയുടെ മറുപടി. യഥാര്‍ത്ഥത്തില്‍ കഴുത ബുദ്ധിയില്ലാത്ത ജീവിയല്ലെന്നാണ് മീനാക്ഷിയുടെ പറയുന്നത്. അതിനുള്ള റഫറന്‍സ് വിഡിയോകളും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.

''ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിലാണ് കമന്റ് എങ്കില്‍ സന്തോഷം. എന്നാല്‍ പൊതുവെ പറഞ്ഞു കേള്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കമന്റ് എങ്കില്‍ താങ്കളാണ് 'വിവരദോഷി'. കാരണം യഥാര്‍ത്ഥത്തില്‍ (ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍) കഴുത ഒരു ബുദ്ധിയില്ലാത്ത ജീവി അല്ല. ജീവികളില്‍ ബുദ്ധി ഉന്നത നിലവാരത്തിലുള്ള ഒന്നാണത്'' താരം പറയുന്നു.

''കഴുത നമ്മള്‍ പറയുന്നത് അതേപടി അനുസരിക്കാത്തതാണ് പ്രശ്‌നം. കഴുതയ്ക്ക് ഒരു കാര്യം ചെയ്യണമെന്നുണ്ട് എങ്കില്‍ അതിനു കൂടി അത് ശരിയാണ് എന്നു തോന്നണം. (ക്ലാരിറ്റിക്കായി വിജയകുമാര്‍ ബ്ലാത്തൂരിന്റെയും വൈശാഖന്‍ തമ്പിയുടേയും വീഡിയോകള്‍ റഫറന്‍സുണ്ട് ) ചുരുക്കത്തില്‍ താങ്കളെപ്പോലുള്ളവര്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലും ഞാന്‍ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിലും മുന്നോട്ട് പോവാന്‍ ശ്രമിക്കുന്നു എന്നു മാത്രം'' എന്നും താരം പറയുന്നു.

Tags