മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് ; ശരീര ഭാരം കുറച്ചതിനെ കുറിച്ച് അനുസിത്താര
കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടര്ന്നാണ് ഇത്തവണ ഭാരം കുറച്ചതെന്നും മുന്‍പത്തെപ്പോലെ ഭക്ഷണം നിയന്ത്രിച്ച് ശരീരത്തെ ക്ഷീണിപ്പിച്ചില്ലെന്നും അനു സിത്താര പറഞ്ഞു.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'ഹെയ്ല്‍ മേരി' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി അനു സിത്താര. ചിത്രത്തിലെ കഥാപാത്രത്തിനായി ശരീരഭാരം കുറച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടര്ന്നാണ് ഇത്തവണ ഭാരം കുറച്ചതെന്നും മുന്‍പത്തെപ്പോലെ ഭക്ഷണം നിയന്ത്രിച്ച് ശരീരത്തെ ക്ഷീണിപ്പിച്ചില്ലെന്നും അനു സിത്താര പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകന് രഞ്ജിത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. സമയക്കുറവ് ഉണ്ടായിരുന്നതിനാല്‍ ഡയറ്റീഷ്യന്റെയും ട്രെയിനറുടെയും സഹായത്തോടെയായിരുന്നു പരിശീലനം. ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാതെ അളവ് കുറയ്ക്കുകയും കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും ചെയ്തു. നേരത്തെ 'സന്തോഷം' എന്ന സിനിമയ്ക്കായി ഭാരം കുറച്ചപ്പോള്‍ അമിതമായി ഭക്ഷണം നിയന്ത്രിച്ചതിനാല്‍ ക്ഷീണം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ആരോഗ്യകരമായ രീതിയിലായിരുന്നു ശരീരഭാരം കുറച്ചതെന്നും താരം വ്യക്തമാക്കി.
സിനിമയില്‍ നിന്ന് മാറിനിന്ന കാലത്ത് നൃത്തത്തിനും സ്വന്തമായി ആരംഭിച്ച ഡാന്‍സ് സ്കൂളിനുമായിരുന്നു കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് 'ഹെയ്ല്‍ മേരി'യിലൂടെ വീണ്ടും അഭിനയരംഗത്തെത്തുന്നത്. സിനിമയെ ഗൗരവമുള്ള കരിയറായാണ് കാണുന്നതെങ്കിലും ജീവിതത്തില്‍ സിനിമയേക്കാള്‍ പ്രാധാന്യമുള്ള മറ്റ് കാര്യങ്ങളുമുണ്ടെന്ന് അനു പറഞ്ഞു. അവസരങ്ങള്‍ തേടിവരുമ്പോള്‍ അഭിനയിക്കാനാണ് താല്പര്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.
.jpg)

