കലക്ഷൻ നാല് കോടി; വർഷത്തിലേറെ തിയറ്ററിൽ പ്രദർശനം ; ദുരന്ത ക്ലൈമാക്സായിട്ടും മലയാളത്തിലെ ഏക്കാലത്തെയും മികച്ച കോമഡി ചിത്രം

Collection of four crores; Shown in theaters for more than a year; Despite the tragic climax, it is the best comedy film of all time in Malayalam

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.വർഷത്തിലേറെ തിയറ്ററിൽ പ്രദർശിപ്പിച്ച ഒരു സിനിമയെക്കുറിച്ചാണ്,  മോഹൻലാലിന്‍റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്.

 അക്കാലത്ത് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള സിനിമയായും ചിത്രം  മാറി. ദാരുണമായ ക്ലൈമാക്സ് ഉണ്ടായിരുന്നിട്ടും, മലയാള സിനിമ ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും മികച്ച കോമഡി-ഡ്രാമകളിൽ ഒന്നായി ചിത്രം (1988) നിലനിൽക്കുന്നു. 1988ലെ ക്രിസ്മസ് സീസണിൽ പുറത്തിറങ്ങിയ ചിത്രം 44 ലക്ഷം രൂപയുടെ ബജറ്റിലാണ് നിർമിച്ചത്. നാല് കോടി രൂപ കലക്ഷൻ നേടി ബോക്സ് ഓഫിസിൽ ചരിത്രം സൃഷ്ടിച്ചു. 366 ദിവസം തിയറ്ററിൽ ഓടി റെക്കോർഡ് സൃഷ്ടിച്ചു. എറണാകുളം ഷേണായിസിൽ 400 ദിവസം സിനിമ പ്രദർശിപ്പിച്ചു.

tRootC1469263">

റിലീസ് ചെയ്ത് നാല് പതിറ്റാണ്ടുകളോളം കഴിഞ്ഞിട്ടും, ചിത്രം ഇപ്പോഴും മലയാളികളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു. മാസ് ഡയലോഗുകളോ, ഒന്നിലധികം സ്റ്റണ്ട് സീക്വൻസുകളോ ഉണ്ടായിരുന്നില്ലെങ്കിലും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടാൻ ചിത്രത്തിന് കഴിഞ്ഞു. മോഹൻലാലിനൊപ്പം രഞ്ജിനി, നെടുമുടി വേണു, സോമൻ, പൂർണം വിശ്വനാഥൻ, ലിസി, ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീനിവാസന്റേതാണ് കഥ. ചിത്രം പിന്നീട് ഹിന്ദിയിലും പുനർനിർമിച്ചിട്ടുണ്ട്. ചോരി ചോരി എന്ന പേരിൽ മിഥുൻ ചക്രവർത്തി നായകനായിട്ടാണ് സിനിമ ഹിന്ദിയിൽ പുനർനിർമിച്ചത്. തെലുങ്കിലും തമിഴിലും കന്നടയിലും ചിത്രം പുനർനിർമിക്കപ്പെട്ടു.

Tags