കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു; ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു

Shine Tom Chacko

ദുബായ്: നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തിൽ വെച്ചാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനാണ് താരത്തെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടത്.

ഭാരത സർക്കസ് എന്ന പുതിയ ചിത്രത്തിന്റെ പരസ്യ പ്രചരണത്തിന്റെ ഭാഗമായാണ് ഷൈൻ ദുബായിലെത്തിയത്. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറിയപ്പോഴാണ് താരം കോക്ക്പിറ്റിൽ കയറിയത്.

എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് ഷൈൻ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർക്ക് യാത്ര നിശ്ചയിച്ചിരുന്നത്. ഷൈൻ ഒഴികെയുള്ള മറ്റ് അണിയറ പ്രവർത്തകർ നാട്ടിലേക്ക് തിരിച്ചു. വിമാനത്തിനകത്ത് ഓടി നടന്ന നടൻ പിന്നീട് പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്ക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം.
 

Share this story