അഞ്ചാറു വര്‍ഷം കൊണ്ട് ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയാണോ അധോഗതിയാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്

Tovino
Tovino

വര്‍ത്തമാനകാല ഇന്ത്യയെ കുറിച്ചുള്ള തന്റെ വിമര്‍ശനവും നടന്‍ പങ്കുവച്ചു. വര്‍ത്തമാനകാല ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചുള്ള തന്റെ വിമര്‍ശനമാണ് നടന്‍ പങ്കുവെച്ചത് എന്നാണ് വിലയിരുത്തല്‍.

കൊച്ചി : അഞ്ചാറു വര്‍ഷം കൊണ്ട് ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയാണോ അധോഗതിയാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. ടൊവിനോ നിര്‍മിക്കുന്ന പുതിയ ചിത്രം മരണമാസിന്റെ പ്രമോഷന്‍ പരിപാടിയിലാണ് നടന്റെ പ്രതികരണം. സിനിമയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി ഉണ്ടെന്ന് കാരണത്താല്‍ സൗദിയിലും കുവൈറ്റിലും ചിത്രം നിരോധിച്ചിരുന്നു. ഇതേക്കുറിച്ച് ആയിരുന്നു ചോദ്യം. സൗദിയിലെ നിയമം അങ്ങനെയാണെന്നും പക്ഷേ മാറ്റമുണ്ടെന്നും ടൊവിനോ പറഞ്ഞു. 2015ല്‍ താന്‍ കണ്ട സൗദി അല്ല 2023ല്‍ കണ്ടതെന്നും താരം പറഞ്ഞു.

എന്നാല്‍ വര്‍ത്തമാനകാല ഇന്ത്യയെ കുറിച്ചുള്ള തന്റെ വിമര്‍ശനവും നടന്‍ പങ്കുവച്ചു. വര്‍ത്തമാനകാല ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചുള്ള തന്റെ വിമര്‍ശനമാണ് നടന്‍ പങ്കുവെച്ചത് എന്നാണ് വിലയിരുത്തല്‍. കുവൈറ്റില്‍ സിനിമയിലെ ആദ്യപകുതിയിലെയും രണ്ടാംപകുതിയിലെയും ചില രംഗങ്ങള്‍ നീക്കംചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു. എമ്പുരാന്റെയടക്കം പശ്ചാത്തലത്തില്‍ യുവനടന്റെ വിമര്‍ശനത്തിന് ഏറെ പ്രസക്തിയും ഉണ്ട്.

മറ്റ് രാജ്യങ്ങളില്‍ അവിടങ്ങളിലെ നിയമം അനുസരിച്ചാണ് കാര്യങ്ങള്‍. നമ്മുടെ രാജ്യമാണെങ്കില്‍ ഈ വിഷയത്തില്‍ ഫൈറ്റ് ചെയ്യാമായിരുന്നു. എന്നാല്‍ സൗദിയിലും കുവൈത്തിലുമൊക്കെ നിയമം വേറെയാണ്. തത്കാലം ഒന്നുംചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. പക്ഷേ ഒരുപാട് സ്ഥലങ്ങളില്‍ സിനിമ റിലീസ് ചെയ്യാന്‍ പറ്റി. അവിടങ്ങളില്‍ നല്ല അഭിപ്രായവും ലഭിക്കുന്നുണ്ട്. ഓരോ രാജ്യങ്ങളുടെയും നിയമത്തെ അംഗീകരിക്കേണ്ടി വരുമെന്നും ടൊവിനോ പറഞ്ഞു.

Tags