'രാമായണ'ത്തിന് അഭിനന്ദനവുമായി മുഖ്യമന്ത്രി ; ജടായുപ്പാറയിലേക്ക് ലോക സഞ്ചാരികളെ ക്ഷണിച്ചുകൊണ്ട് 'എക്‌സി'ല്‍ കുറിപ്പ്

v d satheesan

ജടായുവിന്റെ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ഉണര്‍ത്തുന്നതാണ് നിതീഷ് തിവാരി ചിത്രം 'രാമായണ' എന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ലോകമാകെ തരംഗമായി ബോക്‌സ് ഓഫീസില്‍ പുതിയ തരംഗം സൃഷ്ടിച്ച് നിതീഷ് തിവാരി ചിത്രം 'രാമായണ' മുന്നേറുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ പ്രകീര്‍ത്തിച്ച് കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍. പോരാട്ടത്തിന്റെയും ധീരതയുടെയും പ്രതീകമായ ജടായുവിന്റെ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ഉണര്‍ത്തുന്നതാണ് നിതീഷ് തിവാരി ചിത്രം 'രാമായണ' എന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഇതിഹാസത്തിലെ ആ ത്യാഗജ്വാലയെ നേരിട്ടുകാണാന്‍ ഇന്ത്യാമൊട്ടാകെയുള്ള സഞ്ചാരികളെ കൊല്ലം ചടയമംഗലത്തുള്ള 'ജടായു എര്‍ത്ത്‌സ് സെന്ററി'ലേക്ക് ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെന്നത് ഓരോ മലയാളിക്കും അഭിമാനകരമാണെന്നും, സിനിമയിലൂടെ ജടായുവിന്റെ വീരഗാഥ കണ്ടറിഞ്ഞവര്‍ അത് നേരിട്ടറിയാന്‍ 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി'യിലേക്ക് എത്തണമെന്നും അദ്ദേഹം കുറിച്ചു. കേരളത്തിന്റെ ടൂറിസം ടീമിനും, ഈ ഗംഭീരമായ അടയാളം യാഥാര്‍ത്ഥ്യമാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദിയും അദ്ദേഹം കുറിച്ചു. വെള്ളിത്തിരയില്‍ ഈ ഇതിഹാസത്തെ കണ്ടറിഞ്ഞ എല്ലാവരെയും, ജടായുപാറയില്‍ നേരിട്ടെത്തി അത് അനുഭവിച്ചറിയാന്‍ ഞാന്‍ ക്ഷണിക്കുന്നു, എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.


 

Tags