‘എനിക്കൊപ്പം സിനിമ ചെയ്യാൻ സി ജെ റോയ് ആഗ്രഹിച്ചിരുന്നു’: ജീത്തു ജോസഫ്
അന്തരിച്ച പ്രമുഖ വ്യവസായി സി ജെ റോയിക്ക് തന്റെയൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് സംവിധായകൻ ജീത്തു ജോസഫ്. റോയ് തന്നോട് അക്കാര്യം സംസാരിച്ചിരുന്നെന്നും ജീത്തു പറഞ്ഞു. ‘വലതുവശത്തെ കള്ളൻ’ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെ ആയിരുന്നു ജീത്തുവിന്റെ പ്രതികരണം.
tRootC1469263">എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റോയ്. അദ്ദേഹത്തിന്റെ മരണം അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചുവെന്നും ജീത്തു ജോസഫ് പറഞ്ഞു. മലയാളത്തിലുള്‍പ്പെടെ നിരവധി സിനിമകളിൽ സി ജെ റോയ് നിർമാണ പങ്കാളിയായി പ്രവർത്തിച്ചിരുന്നു. മോഹൻലാൽ അടക്കമുള്ള അഭിനേതാക്കളുമായും അദ്ദേഹം നല്ല സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്തതും വേദനാജനകവുമാണെന്ന് ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഒരു സുഹൃത്തിനുമപ്പുറം ഏറെ പ്രിയപ്പെട്ടൊരാളായിരുന്നു റോയ് എന്നും മോഹൻലാലിന്റെ വാക്കുകള്‍.
അതേസമയം ആദായനികുതി ഉദ്യോഗസ്ഥർ ഓഫിസിൽ റെയ്ഡ് നടത്തവെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും 57കാരനുമായ സി ജെ റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ബെംഗളൂരുവിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്തായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ സംഭവം. മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
.jpg)


