യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ച് ‘ക്രിസ്റ്റി’ ട്രെയ്ലര്‍

Christy

യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ച് മലയാള സിനിമ ‘ക്രിസ്റ്റി’യുടെ ട്രെയ്ലര്‍. ആഗോള തലത്തില്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ അന്‍പതാം സ്ഥാനത്തും കേരളത്തില്‍ ഒന്നാം സ്ഥാനത്തുമാണ് ട്രെയ്‌ലര്‍ ഇടം പിടിച്ചിരിക്കുന്നത്. ട്രെന്‍ഡ് സെറ്ററായേക്കാവുന്ന റൊമാന്റിക് സിനിമയെന്ന പ്രതീക്ഷപകരുന്നതാണ് ക്രിസ്റ്റിയുടെ ട്രെയ്‌ലര്‍. മാത്യു തോമസ്, മാളവിക മോഹന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവാഗതനായ ആല്‍വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17-നാണ് തീയേറ്ററിലെത്തുന്നത്. ആല്‍വിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനുമാണ്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റിങ്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനര്‍ -ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ. -വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് -ഹുവൈസ് മാക്സോ.


 

Share this story