'ക്രിസ്റ്റി' ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

oro

നടന്‍ മാത്യു തോമസിന്റെ പുതിയ ചിത്രമാണ് ‘ക്രിസ്റ്റി’.  ചിത്രത്തില്‍ മാളവിക മോഹനനാണ് നായികയായി എത്തുന്നത് . സിനിമയിലെ പുതിയ ഗാനം  റിലീസ് ആയി.ഒരോ ശ്വാസവും എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ആയത്. അൻവർ അലി എഴുതിയ വരികൾക്ക് സംഗീതവും ഗാനം ആലപിച്ചിരിക്കുന്നതും ഗോവിന്ദ് വസന്ത ആണ്. ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും.

ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥ ചിത്രം ആല്‍വിന്‍ ഹെന്റിയാണ് സംവിധാനം ചെയ്യുന്നത്.ഒരു ഇടവേളക്കുശേഷം മാളവിക മോഹനന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.’പട്ടം പോലെ’, ‘ഗ്രേറ്റ് ഫാദര്‍’ തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് നടി നേരത്തെ അഭിനയിച്ചത്.

ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.റോക്കി മൗണ്ടന്‍ സിനിമാ സിന്റ് ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മ്മിക്കുന്നത്.

 


 

Share this story