ചിയാന്റെ ഒന്നൊന്നൊര തിരിച്ചുവരവ്; 'വീര ധീര സൂരനാ'കാൻ വിക്രം വാങ്ങിയ പ്രതിഫലം

Chiyaan Vikram's action-packed Veera Dheera Sooran trailer released, film to hit theatres on March 27
Chiyaan Vikram's action-packed Veera Dheera Sooran trailer released, film to hit theatres on March 27

എസ് യു അരുൺകുമാർ ചിയാൻ വിക്രമിനെ നായകനാക്കി  സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. വലിയ പ്രതീക്ഷകളോടെ എത്തിയ സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം ഹിറ്റിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ സിനിമയ്ക്കായി ചിയാൻ വാങ്ങിയ പ്രതിഫലമാണ് ചർച്ചയാകുന്നത്.

വീര ധീര സൂരനായി ചിയാൻ 30 കോടിയോളം രൂപ വാങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ പ്രതിഫലം വീര ധീര സൂരന്റെ രണ്ട് ഭാഗങ്ങൾക്കും ചേർത്താണ് എന്നാണ് സൂചന.

അതേസമയം സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച പ്രകടനമാണ് ചിയാൻ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് അഭിപ്രായങ്ങൾ. പതിഞ്ഞ താളത്തിൽ പോകുന്ന ആദ്യ പകുതിക്ക് ശേഷം മികച്ച രണ്ടാം പകുതി നൽകിയ സിനിമ ഒരു ആക്ഷൻ മൂഡിലാണ് പോകുന്നതെന്നും കമന്റുകളുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. സിനിമയിലെ ആക്ഷൻ സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്.

Tags

News Hub