“ആരെയും കിട്ടിയില്ലെങ്കിൽ ഞാൻ റെഡി” ; മുഖ്യമന്ത്രി പ്രഖ്യാപന അനിശ്ചിതത്വത്തിൽ പരിഹാസവുമായി സന്തോഷ് പണ്ഡിറ്റ്

samnthosh

 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആറ് ദിവസമായിട്ടും കോൺഗ്രസ് നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്തതിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയും സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.

മുഖ്യമന്ത്രിയെ കണ്ടെത്താൻ ആരെയും കിട്ടിയില്ലെങ്കിൽ ആ പദവി ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. 64 എംഎൽഎമാരിൽ 21 പേരുടെ പിന്തുണ തനിക്ക് ലഭിക്കുകയാണെങ്കിൽ, ഭൂരിപക്ഷത്തിന് ആവശ്യമായ ബാക്കി 12 സീറ്റുകൾ താൻ ഒപ്പിക്കാമെന്നാണ് പണ്ഡിറ്റിന്റെ അവകാശവാദം. തന്നെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചാൽ ഇന്ന് രാവിലെ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ താൻ റെഡിയാണെന്നും അദ്ദേഹം പരിഹാസരൂപേണ കുറിച്ചു.

Tags