വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യു കാത്തുസൂക്ഷിക്കുന്ന 'ഛോട്ടാ മുംബൈ'


മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ചിത്രമാണ് ഛോട്ടാ മുബൈ. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്കിടയില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യു കാത്തുസൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. 2007 ല്‍ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈക്ക് അത് സാധിച്ചിട്ടുണ്ട്. 18 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകരും.
tRootC1469263">ചിത്രത്തിലെ യൂത്തൻ ഓളം പരത്തിയ ചെട്ടികുളങ്ങര ഗാനം റിലീസിന് മുമ്പ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ബുക്കിങ് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സിനിമയുടെ ഫസ്റ്റ് ഡേ ഷോ ടിക്കറ്റുകളും വിറ്റുപോയി. ബെന്നി പി. നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്.

മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്, ബാബുരാജ്, സനുഷ, ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരംഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.