'ഛോട്ടാ മുംബൈ'യ്ക്ക് ശേഷം റീ റിലീസിൽ ഓളം ഉണ്ടാക്കാൻപോന്ന സിനിമയേത്?


മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനംചെയ്ത 'ഛോട്ടോ മുംബൈ' ഒപ്പം ഇറങ്ങിയ പുതിയ ചിത്രങ്ങളെക്കാൾ വലിയ കളക്ഷനാണ് ബോക്‌സ് ഓഫീസിൽ നേടിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ, മോഹൻലാലിന്റെ തന്നെയും മറ്റ് താരങ്ങളുടേയും കൂടുതൽ സിനിമകൾ റീ റിലീസ് ചെയ്യാൻ സാമൂഹിക മാധ്യമങ്ങളിൽ മുറവിളി ഉയരുന്നുണ്ട്. അതിനിടെ, ഇനി മലയാളത്തിൽ റീ റിലീസായെത്തിയാൽ പ്രേക്ഷകർ സ്വീകരിക്കാൻ സാധ്യതയുള്ള ചിത്രത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് എറണാകുളം കവിത തീയേറ്റർ ഉടമ സാജു ജോണി.
tRootC1469263">കേരളത്തിലെ ഏറ്റവും വലിയ തീയേറ്ററുകളിൽ ഒന്നാണ് കവിതാ തീയേറ്റർ. 'ഛോട്ടോ മുംബൈ'യുടെ റീ റിലീസ് കവിത തീയേറ്ററിൽ ആഘോഷമാക്കുന്ന കവിതാ തീയേറ്ററിൽനിന്നുള്ള മോഹൻലാൽ ആരാധകരുടെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ എങ്ങും വൈറൽ. ഇതിനിടെയാണ്, റീ റിലീസ് ചെയ്താൽ തീയേറ്ററിൽ ഓളം കൊണ്ടുവരുന്നത് ഏത് ചിത്രമായിരിക്കുമെന്ന ചോദ്യത്തിന് സാജു ജോണി മറുപടി പറഞ്ഞത്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇനി കാണാൻ പറ്റിയ പടം 'രാജമാണിക്യ'മായിരിക്കും. അത് നന്നായി വരാൻ സാധ്യതയുണ്ട്', എന്നായിരുന്നു സാജുവിന്റെ മറുപടി. ഒട്ടേറെ പടങ്ങൾ മലയാളത്തിൽ ഇപ്പോൾ റീ റിലീസിനായി ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ലേലം, പത്രം, കമ്മിഷണർ, കിരീടം, ഉദയനാണ് താരം അങ്ങനെ കുറേ സിനിമകൾ വരുന്നുണ്ട്. തീയേറ്ററുകാരെ സംബന്ധിച്ച് ചെറിയ ചിത്രങ്ങളേക്കാൾ കളക്ഷൻ റീ റിലീസ് ചിത്രം കൊണ്ടുവരുന്നുണ്ട്', സാജു പറഞ്ഞു.
'പഴയകാലത്തേത് നല്ല സിനിമകളല്ലേ. അതൊന്നും പുതിയ പിള്ളേരൊന്നും കണ്ടിട്ടില്ലല്ലോ. ബിഗ് സ്‌ക്രീനിൽ ഇത്തരം ചിത്രങ്ങൾ കാണുന്നത് അവർക്ക് ഭയങ്കര ഹരമാണ്. കേരളത്തിൽ മാത്രമല്ല. ആന്ധ്രാപ്രദേശിലും ഇങ്ങനെ ചിത്രങ്ങൾ റീ റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് പറയുന്നത്. വിജയ്‌യുടെ മെർസൽ വീണ്ടും റിലീസ് ചെയ്യുന്നത്', സാജു കൂട്ടിച്ചേർത്തു.