ഛോട്ടാ മുംബൈ കളക്ഷൻ റിപ്പോർട്ട് പുറത്ത്
മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ഛോട്ടാ മുംബൈ. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം റീ റിലീസ് ചെയ്തിരുന്നു. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം മലയാളികൾ ആഘോഷമാക്കുകയായിരുന്നു. കേരളത്തിലെ തിയേറ്ററുകളിലെല്ലാം വമ്പൻ ഓളം സൃഷ്ടിക്കാൻ 2008ൽ ഇറങ്ങിയ ഈ ചിത്രത്തിന് സാധിച്ചു.
tRootC1469263">4 കെ ഡോൾബി അറ്റ്‌മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകുന്നത്. കേരളത്തിൽ നിന്നും 10 ദിവസം കൊണ്ട് 3.40 കോടിയാണ് ചിത്രം നേടിയത്. ഈ മഴയത്തും ആളുകൾ തിയേറ്ററിലെത്തി ഛോട്ടാ മുംബൈ ഒരു ആഘോഷമാക്കി മാറ്റുകയാണ്.
ചിത്രത്തിന്റെ കേരളത്തിലെ സ്വീകാര്യത കണ്ട് ബെംഗളൂരുവിലും ഹൈദരാബാദിലും ചിത്രം റീ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോർഡുകളിൽ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദേവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു.
.jpg)


