" ചാട്ടുളി "ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

google news
gfj

ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന "ചാട്ടുളി " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

നെൽസൺ ഐപ്പ് സിനിമാസ്,ഷാ ഫൈസി പ്രൊഡക്ഷൻസ്,നവതേജ്  എന്നി ബാനറുകളിൽ ഷാ ഫൈസി,നെൽസൺ ഐപ്പ്,സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ള നിർവ്വഹിക്കുന്നു.ജയേഷ് മൈനാഗപ്പള്ളി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ആന്റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ-ആയൂബ് ഖാൻ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജു വി എസ്, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, പ്രൊഡക്ഷൻ ഡിസൈനർ-അപ്പുണ്ണി സാജൻ,മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-രാധാകൃഷ്ണൻ മങ്ങാട്, സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാഹുൽ കൃഷ്ണ,ആക്ഷൻ-പ്രദീപ് ദിനേശ്, ബ്രൂസിലി രാജേഷ്.
മാർച്ച് പതിനഞ്ചിന് പാലക്കാട് അട്ടപ്പാടിയിൽ "ചാട്ടുളി " യുടെ ചിത്രീകരണം ആരംഭിക്കും.പി ആർ ഒ-എ എസ് ദിനേശ്.

Tags