‘ചത്ത പച്ച- റിങ് ഓഫ് റൗഡീസ്’ പോസ്റ്ററുകൾ പുറത്ത്
റെസ്‌ലിംഗ് പ്രേമികൾക്കും സിനിമാ ആരാധകർക്കും ഒരുപോലെ ആവേശം പകരാൻ ‘ചത്ത പച്ച- റിങ് ഓഫ് റൗഡീസ്’ വരുന്നു. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. ജനുവരി 22ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. അർജുൻ അശോകൻ (ലോക്കോ ലോബോ), റോഷൻ മാത്യു (വെട്രി), വിശാഖ് നായർ (ചെറിയാൻ), ഇഷാൻ ഷൗക്കത്ത് (ലിറ്റിൽ) എന്നിവരുടെ വത്യസ്തമായ ലുക്കുകളാണ് പോസ്റ്ററുകളിലുള്ളത്. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗിൽ നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
tRootC1469263">ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർ ഗ്രൗണ്ട് റെസ്‌ലിംഗ് ക്ലബ്ബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു എന്ന സൂചനകൾ ആരാധകരുടെ ആവേശം വർധിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത കൂട്ടുകെട്ടായ ശങ്കർ-ഇഹ്സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നൽകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. രമേഷ്, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവർക്കൊപ്പം പ്രമുഖ നിർമ്മാതാക്കളായ എസ്. ജോർജ്, സുനിൽ സിങ് എന്നിവരും ഈ വമ്പൻ സംരംഭത്തിൽ പങ്കാളികളാണ്
.jpg)


