എക്കോയിലെ കഥാപാത്രം ഒരു പുതിയ അനുഭവമായിരുന്നു; പ്ലാൻ ചെയ്യാതെ പിറന്ന കഥാപാത്രത്തെക്കുറിച്ച് വിനീത്

eko

മലയാളത്തിലെ തന്നെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായ കിഷ്കിന്ധാകാണ്ഡത്തിൽ ലഭിച്ച അവസരത്തെ വേണ്ടെന്ന് വച്ച സംഭവത്തെക്കുറിച്ച് മനസ്സ് തുറന്ന് നടൻ വിനീത്. എക്കോ തനിയ്ക്ക് മുന്നിൽ എത്തുന്നതിന് വളരെ മുൻപ് തന്നെ സംവിധായകൻ ദിൻജിത്ത് അയ്യത്താനും തിരക്കഥാകൃത്ത് ബാഹുൽ രമേശും ഒരു തിരക്കഥ അയച്ച് തന്നിരുന്നു. കഥ ഇഷ്ടമായെങ്കിലും ചില വ്യക്തമായ കാരണങ്ങളാൽ ആ കഥാപാത്രത്തെ നിരസിക്കുകയായിരുന്നു.

tRootC1469263">

അതിന് ശേഷമാണ് എക്കോയ്ക്ക് വേണ്ടി വീണ്ടും ബാഹുൽ സമീപിച്ചത്. അതൊരു യെസിൽ അവസാനിക്കുകയും വിനീതിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായ മോഹൻ പോത്തനിലേക്ക് എത്തുകയും ചെയ്തു.
ഷുട്ടിങിന് മുൻപ് തന്നെ അണിയറ പ്രവർത്തകരുമായി സംസാരിച്ച് കഥാപാത്രത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കും. ഒപ്പം അവരുടെ ക്രയേറ്റിവിറ്റിയിൽ വിശ്വാസമർപ്പിക്കുന്നതാണ് തന്റെ രീതി എന്നും വിനീത് പറയുന്നു.

എക്കോയിലെ കഥാപാത്രം തന്നെ സംബന്ധിച്ച് ഒരു പുതിയ അനുഭവമായിരുന്നു. അതിനാൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു. വളരെ ക്യാഷ്വൽ ആയി ചറ പറ എന്ന് ഡയലോ​ഗുകൾ പറഞ്ഞ് പോകണം എന്നാണ് ബാഹുൽ പറഞ്ഞത്.

അതിന് ഡയലോ​ഗ് നന്നായി പഠിക്കേണ്ടതുണ്ട്. ഡയലോഗിന്റെ ഒരു മീറ്റർ കിട്ടാൻ ബാഹുൽ അതൊന്ന് പറഞ്ഞു കേൾക്കണം എന്നുണ്ടായിരുന്നു. എന്നാൽ ബാഹുലിന് തന്നിൽ നിന്നും സ്വാഭാവികമായി തന്നെ അത് പുറത്ത് വരണം എന്നായിരുന്നു. വല്ലാത്തൊരു ദുഷ്ടതയുള്ള വ്യക്തിയാണ് മോഹൻ പോത്തൻ. കുടിലത എന്നൊക്കെ പറയില്ലേ. ഉള്ളിലുള്ള വിഷമെല്ലാം പുറത്തേക്ക് ഒഴുക്കുന്ന രംഗമാണ് മ്ലാത്തി ചേട്ടത്തിയുമായുള്ള എൻകൗണ്ടറിൽ സംഭവിക്കുന്നത്. സിനിമയിലെ നിർണായക രംഗമാണ് അത്. ശരിക്കും വിഷം തുപ്പുകയാണ് അയാൾ. മ്ലാത്തി ചേട്ടത്തിയെ ശപിച്ചു പോവുകയാണ് അയാൾ ഇറങ്ങിപ്പോകുന്നത്. കുരിയച്ചനെ കണ്ടെത്താൻ കഴിയാത്തതിലെ ദേഷ്യവും അമർഷവുമെല്ലാം പുറത്തേക്ക് ഒഴുകുകയാണ് എന്നും വിനീത് കൂട്ടിച്ചേർത്തു.

Tags