'റീലിംഗ് വിത്ത് വാവക്കുട്ടി' ; മകനെ താലോലിച്ച് ചന്ദ്രയും ടോഷും
Mon, 30 Jan 2023

ചന്ദ്രയുടെ കൈലിരിക്കുന്ന കുഞ്ഞിനെ താലോലിക്കുകയാണ് ഇരുവരും
സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ പരിചയപ്പെട്ട ടോഷ് ക്രിസ്റ്റിയുടെയും ചന്ദ്ര ലക്ഷ്മണിന്‍റെയുംസൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
ഇരുവരുടെയും കുഞ്ഞിനും ആരാധകരുടെ സ്നേഹം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ കുഞ്ഞിനൊപ്പമുള്ള ചില മനോഹര നിമിഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്രയും. 'റീലിംഗ് വിത്ത് വാവക്കുട്ടി' എന്ന ക്യാപ്‌ഷനോടെ ടോഷാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചന്ദ്രയുടെ കൈലിരിക്കുന്ന കുഞ്ഞിനെ താലോലിക്കുകയാണ് ഇരുവരും. പാട്ടിനൊപ്പം തലയാട്ടുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് കുഞ്ഞ്.