വാശിയേറിയൊരു പോരാട്ടം ; ഇഷ്ടനമ്പർ ലേലത്തിൽ നേടി ചാക്കോച്ചൻ ,പാതിവഴിയിൽ പിൻമാറി നിവിൻ പോളി

A fierce battle; Chackochan wins the favorite number in the auction, Nivin Pauly withdraws halfway
A fierce battle; Chackochan wins the favorite number in the auction, Nivin Pauly withdraws halfway

കൊച്ചി:  വ്യത്യസ്തമായൊരു മത്സരമാണ് ഇന്നലെ എറണാകുളം ആർടി ഓഫീസിൽ നടന്നത്. സിനിമാ താരങ്ങളുൾപ്പെട്ട വാശിയേറിയ മത്സരം. നടൻമാരായ കുഞ്ചാക്കോ ബോബനും നിവിൻ പോളിയും തങ്ങളുടെ പുതിയ ആഢംബര കാറുകൾക്ക് ഇഷ്ടനമ്പർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ സമീപിച്ചു. കെഎൽ 07 ഡിജി 0459 നമ്പറിന് വേണ്ടിയാണ് കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയത്. അതേ സമയം നിവിൻ പോളിക്ക് വേണ്ടിയിരുന്നത് കെഎൽ 07 ഡിജി 0011 നമ്പറിനായി നിവിനും അപേക്ഷിച്ചു.

കുഞ്ചാക്കോ ബോബന് ഇഷ്ടപ്പെട്ട 0459 ഫാൻസി നമ്പറല്ലാത്തതിനാൽ മറ്റാവശ്യക്കാർ ഉണ്ടാവില്ലെന്നാണ് ആർടി ഓഫിസ് ഉദ്യോഗസ്ഥർ കരുതിയിരുന്നത്. എന്നാൽ ഈ നമ്പറിനും വേറെ അപേക്ഷകർ എത്തിയതോടെ നമ്പർ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഓൺലൈനായി നടന്ന ലേലത്തിൽ 20,000രൂപക്ക് വിളിച്ച് കുഞ്ചാക്കോ ബോബൻ തന്നെ നമ്പർ സ്വന്തമാക്കി.

നിവിൻ പോളിക്ക് ഇഷ്ടപ്പെട്ട നമ്പർ ഫാൻസി നമ്പറായതിനാൽ വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവിൽ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപക്ക് നമ്പർ സ്വന്തമാക്കി. നിവിൻ 2.34 ലക്ഷം രൂപ വരെ വിളിച്ച് പിൻമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎൽ 07 ഡിജി 0007 46.24 ലക്ഷം രൂപയ്ക്കും കെഎൽ 07 ഡിജി 0001 25.52 ലക്ഷം രൂപയ്ക്കും ലേലത്തിൽ പോയിരുന്നു. 
 

Tags