സെൻസർ തടസ്സം നീങ്ങുമോ? ‘ജന നായകൻ’ റിലീസിന് പുതിയ സൂചന

Thalapathy Vijay's 'Jananayakan' to release in January; New poster

വിജയ് നായകനായി എത്തുന്ന ചിത്രം ‘ജന നായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. ഇപ്പോഴിതാ ചിത്രം ഉടൻ തിയേറ്ററിൽ എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

tRootC1469263">

സിബിഎഫ്‍സിയുടെ റിവൈസിംഗ് കമ്മിറ്റിയുടെ ഒരു മെയില്‍ ജനനായകന്റെ നിര്‍മാതാക്കള്‍ക്ക് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതിൻ പ്രകാരം മാര്‍ച്ച് ഒമ്പതിന് ഉച്ചയ്‍ക്ക് രണ്ട് മണിക്ക് കമ്മിറ്റിക്ക് മുമ്പാകെ ജനനായകൻ പ്രദര്‍ശനപ്പിക്കണം. സെൻസര്‍ നടപടികള്‍ സുഗമമമായി നടന്നാല്‍ തിയറ്ററുകളിലേക്ക് മെയില്‍ ജനനായകൻ എത്തിയേക്കും എന്ന് റിപ്പോർട്ടുണ്ട്. ഇക്കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. 
 

Tags