ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

Shane Nigam's 'Hal' release date out
Shane Nigam's 'Hal' release date out


വിവാദങ്ങള്‍ ഒടുവില്‍ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്. U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഡിസംബര്‍ 25നാണ് റിലാസ്. നാളെ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിടും.

സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം വിവാദത്തിലായത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശവുമാണ് സെന്‍സര്‍ ബോര്‍ഡ് ഹാല്‍ സിനിമയ്‌ക്കെതിരെ നല്‍കിയത്.

tRootC1469263">

വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്‌കരിക്കുന്നതിനാല്‍ അതിനെ ലൗ ജിഹാദ് എന്ന് പറഞ്ഞ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേര്‍ന്നു പോകുന്നതാണെന്ന് ഹാല്‍ സിനിമ വിവാദത്തില്‍ ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Tags