ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതിയുമായി സെലീന ജെയ്റ്റ്‌ലി ; 50 കോടി ജീവനാംശവും ആവശ്യപ്പെട്ടു

Selina
Selina


 
മുംബൈ: ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാഗിനെതിരെ മുംബൈയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഗാർഹികപീഡന പരാതി നൽകി നടി സെലീന ജയ്റ്റ്ലി (47). ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിച്ച ഭർത്താവ് ഒരു ‘നാർസിസ്റ്റ്’ ആണെന്നും തന്നോടോ കുട്ടികളോടോ ഒരുതരത്തിലുള്ള സഹാനുഭൂതിയും കാണിക്കാറില്ലെന്നും സെലീന ആരോപിച്ചിട്ടുണ്ട്.

tRootC1469263">

ഓസ്ട്രിയയിൽ ഭർത്താവിനൊപ്പമുള്ള മക്കളുടെ സംരക്ഷണം തനിക്കു വിട്ടുതരണമെന്നും നഷ്ടപരിഹാരമായി 50 കോടി രൂപയും ജീവനാംശമായി പ്രതിമാസം 10 ലക്ഷം രൂപയും നൽകണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയെ തുടർന്ന് ഓസ്ട്രിയയിലെ ബിസിനസുകാരനും ഹോട്ടൽ ഉടമയുമായ പീറ്റർ ഹാഗിനു കോടതി നോട്ടിസ് അയച്ചു. 2001ൽ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട സെലീന നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

Tags